കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരക്കാര്‍ക്ക് മൈക്ക് നല്‍കില്ലെന്ന് സര്‍ക്കാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സമരക്കാരുടെ യോഗങ്ങള്‍ക്ക് മൈക്ക് നിരോധനം. സമരാനുകൂല സംഘടനകള്‍ സംഘടിപ്പിക്കുന്ന പ്രചരണയോഗങ്ങള്‍ക്ക് ഉച്ചഭാഷിണി അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.

എസ്മ പ്രകാരമാണ് ഉച്ചഭാഷിണി നിരോധിച്ചിരിക്കുന്നത്. നിരോധനത്തിന്റെ ഫലം ആദ്യം അനുഭവിച്ചതും കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനകളാണ്. സെറ്റോ സമര സഹായ സമിതി വ്യാഴാഴ്ച പാളയത്ത് സംഘടിപ്പിച്ച യോഗത്തിന് ഉച്ചഭാഷിണി അനുവദിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്ന് യോഗം ഉപേക്ഷിച്ചു.

സര്‍ക്കാര്‍ ഉത്തരവ് പാലിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. ഉത്തരവില്‍ പ്രതിഷേധിച്ച് സെറ്റോ വ്യാഴാഴ്ച വൈകുന്നേരം പ്രകടനം നടത്തി.

യോഗങ്ങള്‍ക്ക് മൈക്ക് നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് സെറ്റോ സമര സമിതി കണ്‍വീനര്‍ എം എസ് റാവുത്തര്‍ പ്രസ്താവിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ല ഇത്. ഈ തീരുമാനത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് റാവുത്തര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X