Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം പൂര്‍ണം : ഭരണസ്തംഭനം 10-ാം ദിനത്തിലേയ്ക്ക്

തിരുവനന്തപുരം : ജീവനക്കാരുടെ സമരം പത്താംദിനവും പൂര്‍ണമാണ്. പിരിച്ചു വിടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ താല്‍ക്കാലിക ജീവനക്കാരും പ്രൊബേഷനിലുളളവരും കൂടുതലായി ജോലിയ്ക്കു ഹാജരായതിനാല്‍ ഹാജര്‍നിലയില്‍ നേരിയ വര്‍ദ്ധനവുണ്ട്. എസ്മ പ്രകാരം കൂടുതല്‍ പേരെ അറസ്റു ചെയ്തിട്ടുണ്ട്.

സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. സെറ്റോ സംഘടനകള്‍ സര്‍ക്കാരിന്റെ ശവമഞ്ചവുമായി നടത്തിയ പ്രകടനം കൗതുകം പകര്‍ന്നു. കൂട്ടക്കരച്ചിലോടെയാണ് ഭരണാനുകൂല സംഘടനയുടെ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ ശവം ദഹിപ്പിച്ചത്.

വടക്കന്‍ ജില്ലകളിലും സമരം പൂര്‍ണമായി തുടരുന്നു. ചിലയിടങ്ങളില്‍ അദ്ധ്യയനം നടക്കുന്നുണ്ട്. അദ്ധ്യയനം നടക്കുന്ന സ്ക്കൂളുകളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.

സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഹെഡ്മാസ്റര്‍മാരുടെ സംഘടന സര്‍ക്കാരിനോടാവശ്യപ്പെട്ടു. ലാഭകരമല്ലാത്ത സ്ക്കൂളുകള്‍ പൂട്ടാനുളള നീക്കത്തില്‍ നിന്നും പിന്തിരിയണം. ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുന്നതു വരെ സംഘടന സമരത്തില്‍ ഉറച്ചു നില്‍ക്കുമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+