പൂട്ടിയ ട്രഷറി തുറന്നു
തിരുവനന്തപുരം: എല്‍ ഐ സി യുടെ വായ്പ വാങ്ങി പൂട്ടിയ ട്രഷറി തുറന്നു. സാമ്പത്തിക പ്രശ്നം പരിഹരിയ്ക്കാനായി കേന്ദ്ര സര്‍ക്കാര്‍ 200 കോടി രൂപയാണ് അനുവദിച്ചത്.
എല്‍ ഐസി യ്ക്ക് കേരളം നല്‍കേണ്ട 95 കോടി രൂപ കിഴിച്ച് 105 കോടി രൂപയാണ് എല്‍ ഐ സി കേരളത്തിന് നല്‍കിയത്. ഫിബ്രവരി 14 വ്യാഴാഴ്ച ഏതാനും മണിക്കൂറുകളാണ് ട്രഷറി പൂട്ടിയത്. വൈകാതെ തന്നെ എല്‍ഐസിയില്‍ നിന്ന് പണം കിട്ടി. പൊതു പണിമുടക്കായതുകൊണ്ട് ട്രഷറി പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ട് ട്രഷറി പൂട്ടല്‍ സാങ്കേതികം മാത്രമായിരുന്നു.
നികുതിയിനത്തില്‍ 230 കോടി രൂപയാണ് ഈ മാസം പിരിഞ്ഞുകിട്ടിയത്. അങ്ങനെ ആകെ 335കോടി രൂപ ട്രഷറിയില്‍ എത്തിയതുകൊണ്ട് കേരളം ഓവര്‍ഡ്രാഫ്റ്റില്‍ നിന്ന് ഒഴിവായി. നികുതി വരുമാനം കൂടിക്കൊണ്ടിരിയ്ക്കുന്നതുകൊണ്ട് ഉടന്‍ വീണ്ടും ഓവര്‍ഡ്രാഫ്റ്റ് ഭീഷണിയില്ലെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
ഡയസ്നോണ്‍ നടപ്പാക്കുകയാണെങ്കില്‍ ശമ്പളം ഒഴിവാകുന്ന വകയില്‍ സര്‍ക്കാരിന് 100 കോടി രൂപകൂടി കിട്ടും. ഇതും ആശ്വാസമാവുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications