Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം ഒത്തുതീര്‍ക്കണം: ബിജെപി

തിരുവനന്തപുരം: സര്‍ക്കാര്‍ സ്വേച്ഛാധിപത്യരീതി വിട്ട് ജീവനക്കാരുടെ സമരം അവസാനിപ്പിക്കാന്‍ മുന്‍കയ്യെടുക്കണമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് സി.കെ. പത്മനാഭന്‍.

ഒത്തുതീര്‍പ്പ് ഫോര്‍മുലയുണ്ടാക്കാന്‍ പരിചയസമ്പന്നരായ കെ. കരുണാകരനെയും ബാലകൃഷ്ണപിള്ളയെയും വിളിച്ച് സമരക്കാരുമായി ചര്‍ച്ച നടത്തണമെന്നും പത്മനാഭന്‍ ആവശ്യപ്പെട്ടു.

സമരത്തിലേക്ക് ജീവനക്കാരെ തള്ളിവിട്ടശേഷം സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. ജനാധിപത്യരീതിയില്‍ സമരക്കാരെ കൈകാര്യം ചെയ്യുന്നതിന് പകരം സ്വേച്ഛാധിപത്യരീതിയിലാണ് സര്‍ക്കാര്‍ സമരക്കാരെ നേരിട്ടത്. - പത്മനാഭന്‍ പറഞ്ഞു.

ബിജെപിയ്ക്കെതിരായ നയങ്ങള്‍ക്ക് രൂപം നല്കാനാണ് കണ്ണൂരിലെ സിപിഎം സമ്മേളനം ശ്രമിക്കുന്നത്. ബിജെപിയെ മുഖ്യശത്രുവായി കാണുന്ന അവര്‍ ഇനി കോണ്‍ഗ്രസുമായി കൂട്ടുചേരുന്നതെന്നാണെന്ന് കാത്തിരിക്കുകയേ വേണ്ടു. - പത്മനാഭന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+