താല്ക്കാലിക ക്ലറിക്കല്‍ ജീവനക്കാരെ നിയമിക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ ക്ലറിക്കല്‍ മേഖലയില്‍ താല്ക്കാലികജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സമരം 11 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഓഫീസുകള്‍ നിശ്ചലമായി തുടരുന്നതിന് ഒരു മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ ഈ നീക്കം.
ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഫിബ്രവരി 16ശനിയാഴ്ച പുറത്തിറങ്ങി. ക്ലറിക്കല്‍ സ്റാഫുകളെ താല്ക്കാലികമായി നിയമിക്കാന്‍ ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കളക്ടര്‍മാര്‍, ആര്‍ഡിഒമാര്‍, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണനലഭിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.












Click it and Unblock the Notifications