നായനാര്‍ക്കും മേനോനും വിമര്‍ശനം
കണ്ണൂര്‍: സിപിഎം സംസ്ഥാനസമ്മേളനപ്രതിനിധി ചര്‍ച്ചയില്‍ ഇ.കെ. നായനാര്‍ക്കും ശിവദാസമേനോനും എതിരെ രൂക്ഷവിമര്‍ശനം.
ജപ്പാന്‍ കുടിവെള്ളപദ്ധതിക്കരാറില്‍ മുഖ്യമന്ത്രിയായ നായനാരുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ടതിനെ ഏതാനും പ്രതിനിധികള്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയെന്ന നിലയിലുള്ള നായനാരുടെ പ്രകടനം മോശമായിരുന്നെന്നും വിമര്‍ശനമുണ്ടായി.
മദ്യമേഖലയെയും ധനകാര്യമേഖലയിലും ഉണ്ടായ വീഴ്ചകള്‍ ഭരണത്തെയും പിന്നീടുള്ള തിരഞ്ഞെടുപ്പിനെയും ബാധിച്ചതായി വിമര്‍ശനമുണ്ടായി. ഭരണത്തില്‍ അബ്കാരി സ്വാധീനം ഒഴിവാക്കാന്‍ ധനകാര്യ-എക്സൈസ് മന്ത്രി ശിവദാസമേനോന് കഴിഞ്ഞില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. നായനാര്‍ ഭരണകാലത്ത് ഇടതുമുന്നണി കണ്‍വീനറായിരുന്നപ്പോള്‍ വിഎസിന്റെ പ്രകടനത്തിനെതിരെയും ചിലര്‍ പരാതിയുന്നയിച്ചു.
പൊതുവേ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണ് ഭൂരിഭാഗം പ്രതിനിധികളും വാദിച്ചതെന്ന് ശനിയാഴ്ച വൈകുന്നേരം പ്രതിനിധി സമ്മേളനത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പാര്‍ട്ടിസെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തിന്മേലാണ് പ്രതിനിധിചര്‍ച്ച നടന്നത്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതക്കെതിരെ ഐക്യത്തിന്റെ ആവശ്യം ഉന്നയിച്ച് അച്യുതാനന്ദന്‍ പക്ഷത്തെ നേരിടാനാണ് പിണറായിപക്ഷത്തിന്റെ നീക്കമെന്നും വ്യാഖ്യാനിക്കപ്പെടുന്നു.












Click it and Unblock the Notifications