സര്‍ക്കാര്‍ നിയമോപദേശം തേടും
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തണമെന്ന ലോകായുക്തയുടെ നിര്‍ദ്ദേശത്തെക്കുറിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടും.
ഫിബ്രവരി 20 നകം സമരം നടത്തുന്ന ജീവനക്കാരുമായി ചര്‍ച്ച നടത്തണമെന്നാണ് ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഫിബ്രവരി 18 മുതല്‍ സമരം പത്തു ദിവസത്തേയ്ക് നിറുത്താന്‍ ലോകായുക്ത ജീവനക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ലോകായുക്തയുടെ നിര്‍ദ്ദേശം തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് ജീവനക്കാരുടെ സംഘടനകള്‍ സ്വീകരിച്ചിരിയ്കുന്നത്.
നിയമോപദേശം കിട്ടിയതിനുശേഷം മാത്രമേ സര്‍ക്കാര്‍ വ്യക്തമായ ഒരുനിലപാട് സ്വീകരിയ്കൂ. ലോകായുക്തയുടെ നിര്‍ദ്ദേശത്തിന്റെ വിവിധ വശങ്ങള്‍ പഠിയ്കുകയാണ് ഇപ്പോഴുദ്ദേശിയ്കുന്നത്.
ഫിബ്രവരി 16 ശനിയാഴ്ച സമരം പതിനൊന്നാം ദിവസത്തിലെത്തി. പല ഓഫീസുകളിലും ഹാജര്‍ നില കൂടിയിട്ടുണ്ട്. ഫിബ്രവരി 15 വെള്ളിയാഴ്ച രാത്രി പൊലീസ ആറ് പേരെക്കൂടി അവശ്യ സേവന നിയമം അനുസരിച്ച് അറസ്റ് ചെയ്തു. ഇതോടെ എസ്മ അനുസരിച്ച് സംസ്ഥാനത്ത് അറസ്റ് ചെയ്തവരുടെ എണ്ണം 60 ആയി.












Click it and Unblock the Notifications