തിങ്കളാഴ്ച പിഡിപി സമരവിരുദ്ധ മാര്‍ച്ച്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഡിപി കേരളത്തിലുടനീളം ഫിബ്രവരി 18 തിങ്കളാഴ്ച മാര്‍ച്ച് നടത്തും. സമരത്തിലേര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംഘടനാഓഫീസുകളിലേക്കാണ് ഈ പ്രതിഷേധ മാര്‍ച്ച്.
തിരുവനന്തപുരത്ത് എന്‍ജിഒ യൂണിയന്‍ ഓഫീസിലേക്കാണ് മാര്‍ച്ച് നടക്കുക. രാവിലെ പതിനൊന്നുമണിയോടെ സെക്രട്ടേറിയറ്റിന്റെ പ്രധാനകവാടത്തില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും.
പിഡിപി സംസ്ഥാനജനറല്‍സെക്രട്ടറി പൂന്തുറ സിറാജ്, തിരുവനന്തപുരം ജില്ലാപ്രസിഡന്റ് വാഹിദ് മരയ്ക്കാര്‍, ജില്ലാസെക്രട്ടറി കെ.എസ്.ബാബു എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.












Click it and Unblock the Notifications