തിരുവനന്തപുരത്ത് ഹര്‍ത്താല്‍ തുടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ആര്‍ എസ് എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഫിബ്രവരി പതിനാറ് ശനിയാഴ്ചയാണ് ഹര്‍ത്താല്‍.
വാഹനങ്ങള്‍ വളരെ കുറച്ചേ ഓടുന്നുള്ളു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്താലും കടകള്‍ തുറക്കുമെന്ന വ്യാപാരികളുടെ തീരുമാനത്തിന് ശേഷം വരുന്ന ആദ്യ ഹര്‍ത്താലാണ് ഇത്.
ആര്‍എസ്എസ് ഹര്‍ത്താല്‍. ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് ബി. ഹരികുമാറിനെവെട്ടിപ്പരിക്കേല്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഫിബ്രവരി 14 വ്യാഴാഴ്ചരാത്രിയാണ് അജ്ഞാതസംഘം ഹരികുമാറിനെ വെട്ടിയത്. കഴിഞ്ഞ ഓരാഴ്ചയായി ആര്‍ എസ് എസ് പ്രവര്‍ത്തകരും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുന്നുണ്ട്.












Click it and Unblock the Notifications