Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം 11ാം ദിവസവും പൂര്‍ണം

തിരുവനന്തപുരം : ജീവനക്കാരുടെ സമരം പതിനൊന്നാം ദിവസമായ ഫിബ്രവരി 16 ശനിയാഴ്ചയും പൂര്‍ണം. സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ഓഫീസുകളെല്ലാം അടഞ്ഞുകിടന്നു. എസ്മ പ്രകാരം ശനിയാഴ്ച എട്ടുപേരെ അറസ്റുചെയ്തു. വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്നാണ് അറസ്റുണ്ടായത്. സെക്രട്ടേറിയറ്റില്‍ താല്‍ക്കാലിക ജീവനക്കാരും പ്രൊബേഷനിലുളളവരുമുള്‍പ്പെടെ 305 പേരാണ് ജോലിക്ക് ഹാജരായത്. വെള്ളിയാഴ്ച 1000 പേര്‍ ജോലിക്കു ഹാജരായിരുന്നു. ആര്‍എസ്എസ് ആഹ്വാനം ചെയ്ത ബന്ദാണ് തിരുവനന്തപുരത്ത് ജീവനക്കാരുടെ ഹാജര്‍നില കുറയാന്‍ കാരണമെന്ന് സര്‍ക്കാര്‍ വകാശപ്പെടുന്നു.

അക്രമസംഭവങ്ങള്‍ ഒരിടത്തു നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരത്ത് മൃഗശാലയില്‍ താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് കൂടുതല്‍ പേര്‍ ജോലിതേടിയെത്തി. ഇവരെ സമരക്കാര്‍ വിരട്ടിയോടിച്ചു.

വടക്കന്‍ ജില്ലകളിലും സമരം പൂര്‍ണ്ണമായിരുന്നു. വിവിധജില്ലകളില്‍ സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. എറണാകുളം സിവില്‍ സ്റേഷനു മുന്നില്‍ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പ്രകടനം നടന്നു. കൊച്ചിയില്‍ സര്‍ക്കാരിന് പിന്തുണപ്രഖ്യാപിച്ച് വ്യാപാരി വ്യവസായികള്‍ പ്രകടനം നടത്തി.

ഫിബ്രവരി 18 തിങ്കളാഴ്ച മുതല്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+