തിങ്കളാഴ്ച മുതല്‍ പിക്കറ്റിംഗ് സമരം
തിരുവനന്തപുരം: സമരം കൂടുതല്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഫിബ്രവരി 16 തിങ്കളാഴ്ച മുതല്‍ പിക്കറ്റിംഗ് ശക്തമാക്കുമെന്ന് സെറ്റോ അറിയിച്ചു.
ഫിബ്രവരി 16 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് സെറ്റോ നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച മുതല്‍ ജയില്‍നിറയ്ക്കല്‍ സമരവും വിപുലമാക്കും. വില്പനനികുതി ചെക്ക്പോസ്റുകളില്‍ വേണ്ടത്ര പരിശോധനയില്ലാത്തതിനാല്‍ കോടികളുടെ നഷ്ടമാണ് സര്‍ക്കാര്‍ ഖജനാവിനുണ്ടാകുന്നത്. വ്യാപാരികള്‍ക്കും മദ്യമാഫിയകള്‍ക്കും ഈ സ്ഥിതിവിശേഷം ഏറെ ഗുണം ചെയ്യുന്നുണ്ട്. - സെറ്റോ നേതാക്കള്‍ പറഞ്ഞു.
സെറ്റോ നേതാക്കളായ കെ. സുദേവന്‍, മങ്ങാട് രാജേന്ദ്രന്‍, കമ്പറ നാരായണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications