കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എങ്ങിനെ പോകും? പ്രിയങ്കയുടെ വയറ്റില്‍ കുഞ്ഞല്ലേ?

  • By Staff
Google Oneindia Malayalam News

ദില്ലി: യുപി തിരഞ്ഞെടുപ്പും മറ്റ് രാഷ്ട്രീയപ്രശ്നങ്ങളും പ്രിയങ്കഗാന്ധിയ്ക്ക് പ്രശ്നമല്ല. സോണിയാഗാന്ധി യുപിയിലും മറ്റും തിരഞ്ഞെടുപ്പ് പ്രചരണവുമായി ഓടിനടക്കുമ്പോള്‍ പ്രിയങ്ക ഇപ്പോള്‍ വിശ്രമത്തിലാണ്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്കാന്‍ ഇനി മൂന്നര മാസം കൂടിയെ സമയമുള്ളൂ. അപ്പോള്‍ പ്രിയങ്കയ്ക്ക് അല്പം വിശ്രമം ആകാമല്ലേ?

എന്തായാലും സോണിയയുടെയും പ്രിയങ്കയുടെ ഭര്‍ത്താവ് വധേരയുടെയും കുടുംബത്തിന് ഇത് ആഹ്ലാദവേളയാണ്. ഇപ്പോള്‍ പ്രിയങ്ക അഞ്ചുമാസം ഗര്‍ഭിണിയാണ്.

ഈ വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രിയങ്കയുടെ ഭര്‍ത്താവ് വധേര: കേട്ടതൊക്കെ സത്യമാണ്. ഞങ്ങളുടെ കുടുംബം ആഹ്ലാദത്തോടെ ഞങ്ങളുടെ മകന്റെ കൂട്ടുകാരന്/കാരിക്ക് കാത്തിരിക്കുന്നു. പ്രിയങ്കയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കിട്ടാത്തതില്‍ യുപിയിലെ രാഷ്ട്രീയനേതാക്കള്‍ക്ക് പരിഭവമുണ്ട്. പക്ഷെ ഈ സമയത്ത് എങ്ങിനെപോകും? .

പ്രിയങ്ക ആദ്യ കുഞ്ഞിന് ജന്മം നല്കിയത് 2000 ആഗസ്തിലാണ്. രണ്ടുവയസ്സിലേക്ക് ചുവടുവയ്ക്കുന്ന മകന്‍ റെഹാനും തന്നെ പൊന്നനുജത്തിയെ/അനുജനെ കാത്തിരിപ്പാണ്. വരാനിരിക്കുന്നത് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്ന കാര്യം ആരും മിണ്ടുന്നില്ല.

കുഞ്ഞ് ആണായാലും പെണ്ണായാലും സോണിയാഗാന്ധി 2002 ജൂണില്‍ വീണ്ടും മുത്തശ്ശിയാകുമെന്നതില്‍ ആര്‍ക്കും സംശയമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X