Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി സര്‍ക്കാര്‍ ഇന്ത്യയെ തീറെഴുതുന്നു: യച്ചൂരി

കണ്ണൂര്‍: ബിജെപി യുടെ നേതൃത്ത്വത്തിലുള്ള വാജ്പേയി സര്‍ക്കാര്‍ ഇന്ത്യയെ സാമ്രാജ്യശക്തികള്‍ക്ക് തീറെഴുതുകയാണെന്ന് സി പി എം പോളിറ്റ് ബ്യൂറൊ അംഗം സീതാറാം യച്ചൂരി.

സി പി എം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് നടന്ന ആഗോളവല്കരണനയവും ഇന്ത്യയിലെ പ്രശ്നങ്ങളും എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

സര്‍വ ദേശീയ താല്പര്യങ്ങളും അവഗണിച്ച് പാര്‍ട്ടിയുടെ ഗുണം മാത്രം ലക്ഷ്യം വച്ചാണ് വാജ്പേയിയുടെ പ്രവര്‍ത്തനങ്ങള്‍. അമേരിക്കയ്ക്ക് ഇന്ത്യയെ അടിയറ വയ്ക്കുകയാണ് വാജ്പേയി.

ആര്‍ എസ് എസ് , ബിജെപി, വി എച്ച് പി എന്ന ത്രികക്ഷി സംഘം തൃശൂലമാണെങ്കില്‍ അന്തര്‍ദേശീയ നാണയനിധി, ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി എന്നിവ ത്രിമൂര്‍ത്തികളാണ്. ഇവ രണ്ടും ഇന്ത്യയെ നശിപ്പിയ്ക്കുകയാണ്. ഒരു പുത്തന്‍ ലോകവ്യവസ്ഥ രൂപീകരിയ്കുകമാത്രമാണ് ഇപ്പോഴത്തെ പ്രശ്നം പരിഹരിയ്ക്കാനുള്ള വഴി. എന്‍ ഡി എ സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ കര്‍ഷകരെ ആകെ വിഷമത്തിലാക്കിയിരിയ്ക്കുകയാണ്. യച്ചൂരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+