Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനകീയാസൂത്രണത്തിനെതിരെ വിമര്‍ശനം

കണ്ണൂര്‍ : സിപിഎം സംസ്ഥാനസമ്മേളനത്തില്‍ ജനകീയാസൂത്രണത്തിനെതിരെ രൂക്ഷവിമര്‍ശനം.

ജനകീയാസൂത്രണം പാര്‍ട്ടിയുടെ വലിയ അബദ്ധമായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തനറിപ്പോര്‍ട്ട് ചര്‍ച്ചയിലാണ് സമ്മേളനപ്രതിനിധികള്‍ ജനകീയാസൂത്രണത്തിനെതിരെ വാചാലരായത്.

സര്‍ക്കാരിനെ പാപ്പരാക്കിയത് ജനകീയാസൂത്രണമാണെന്നു വരെ വിമര്‍ശനമുണ്ടായി. ജനകീയാസൂത്രണം നടപ്പാക്കിയ ആദ്യഘട്ടത്തില്‍ പാര്‍ട്ടി അതിനെ കാര്യമായി ശ്രദ്ധിച്ചില്ലെന്നും പരാതിയുണ്ടായി. ജനകീയാസൂത്രണത്തിന് കോടികള്‍ വാരിക്കോരി ചെലവഴിച്ചെങ്കിലും ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കോ സര്‍ക്കാരിനോ അനുകൂലമായ അഭിപ്രായമുണ്ടാക്കാന്‍ സാധിച്ചില്ലെന്നത് പോരായ്മയായി ചൂണ്ടിക്കാട്ടി.

പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനെതിരെയും വിമര്‍ശനമുയര്‍ന്നു. കേരളത്തില്‍ പാര്‍ട്ടിയുടെ വിഭാഗീയത അവസാനിപ്പിക്കാന്‍ കേന്ദ്രനേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്നായിരുന്നു പലരുടെയും പരാതി. പൊതുചര്‍ച്ച ഫിബ്രവരി 17 ഞായറാഴ്ച സമാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+