Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ്-പിണറായി സഖ്യത്തിന് സമ്മര്‍ദ്ദം

കണ്ണൂര്‍: സിപിഎം സംസ്ഥാനസമ്മേളനത്തില്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരമൊഴിവാക്കാന്‍ കേന്ദ്രനേതൃത്വം ശ്രമിക്കുന്നു. വിഎസ്-പിണറായി പക്ഷത്തെ ഐക്യത്തിന്റെ വഴിയില്‍ വിളക്കിച്ചേര്‍ക്കാനുള്ള അവസാനശ്രമത്തിലാണ് കേന്ദ്രനേതൃത്വം.

ഇതിന്റെ ഭാഗമായി സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് വിഎസുമായും പിണറായി വിജയനുമായും ഫിബ്രവരി 17 ഞായറാഴ്ച പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തി. കണ്ണൂരിലെ സമ്മേളനം സിപിഎമ്മിനുള്ളിലെ ഐക്യത്തിന്റെ സമ്മേളനമാക്കി മാറ്റണമെന്ന ദൃഢപ്രതിജ്ഞയിലാണത്രെ കേന്ദ്രനേതൃത്വം.

ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഐക്യകണ്േഠന ഒരു തീരുമാനമെടുക്കാന്‍ കഴിയണമെന്നതാണ് കേന്ദ്രനേതൃത്വവും സമ്മേളനപ്രതിനിധികളില്‍ നല്ലൊരുവിഭാഗവും ആഗ്രഹിക്കുന്നത്. ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിനൊപ്പം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രന്‍പിള്ളയും ഐക്യശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കുന്നുണ്ട്. പക്ഷെ കമ്മ്യൂണിസ്റ് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതയുണ്ടായാല്‍ അത് പറഞ്ഞുതീര്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന അഭിപ്രായം സുര്‍ജിത്തിനുമുണ്ട്.

എന്തായാലും കഴിഞ്ഞ പാലക്കാട്സമ്മേളനത്തെപ്പോലെ വോട്ടെടുപ്പും രൂക്ഷമായ അഭിപ്രായഭിന്നതയുമുണ്ടായാല്‍ കണ്ണൂരിലെ പാര്‍ട്ടി സമ്മേളനംതന്നെ റദ്ദാക്കാനും മടിക്കില്ലെന്ന് കേന്ദ്രനേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും അറിയുന്നു. എന്തായാലും സംസ്ഥാനകമ്മിറ്റിയില്‍ വിഎസിനോ പിണറായിപക്ഷത്തിനോ വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഈ സമ്മേളനത്തില്‍ വോട്ടെടുപ്പില്ലാതെ തന്നെ കാര്യങ്ങള്‍ തീരുമെന്നാണ് കരുതുന്നത്. ഫിബ്രവരി 18 തിങ്കളാഴ്ചയാണ് ഭാരവാഹികളെ തിരഞ്ഞെടുക്കല്‍. പാര്‍ട്ടിസെക്രട്ടറി, സംസ്ഥാനസെക്രട്ടേറിയറ്റ്, പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+