മാരാമണ്‍ കണ്‍വെന്‍ഷന് ഇന്നു തുടക്കം
കോട്ടയം: ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന് ഫിബ്രവരി 17 ഞായറാഴ്ച തുടക്കം.107-ാമതുകണ്‍വന്‍ഷനാണിത്.
സുവിശേഷവേലയ്ക്കായി സമര്‍പ്പിക്കപ്പെടുന്ന കുട്ടികളുടെ പ്രതിഷ്ഠാശുശ്രൂഷ 12 വയസിനു താഴെയുള്ളവര്‍ക്ക് 22നും 12 വയസിന് മുകളിലുള്ളവര്‍ക്ക് 23നും രാവിലെ 7.30നു കോഴഞ്ചേരി സെയ്ന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നടത്തും.
ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്‍വെഷന്‍ ഉദ്ഘാടനം ചെയ്യും. റവ. ഡോ. മാര്‍ട്ടിന്‍ അല്‍ഫോന്‍സ് മുഖ്യപ്രസംഗം നടത്തും. സുവിശേഷ പ്രസംഗം സംഘം പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി റവ.എ. ടി.എ. കോശി ആമുഖപ്രസംഗം നടത്തും.
റവ.ഡോ. മാര്‍ട്ടിന്‍ അല്‍ഫോണ്‍സ്, റവ. ഡോ.എ.വല്‍സന്‍ തമ്പു എന്നിവരാണ് ഈ വര്‍ഷത്തെ മുഖ്യപ്രസംഗകര്‍.












Click it and Unblock the Notifications