Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്ഷേപകര്‍ക്ക് ഉപദേശവുമായി ജിയോജിത്ത്

കൊച്ചി : പണം ബുദ്ധിപൂര്‍വം നിക്ഷേപിക്കാന്‍ ഉപദേശം നല്‍കുന്ന സ്ഥാപനം കൊച്ചിയില്‍ നിലവില്‍ വന്നു. ജിയോജിത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നിക്ഷേപകര്‍ക്ക് ഉപദേശവുമായി രംഗത്തെത്തുന്നത്. ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍ എന്‍ രങ്കാചാരി ഇത്തരത്തിലെ ആദ്യ സംരംഭം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു.

പണം എവിടെ നിക്ഷേപിയ്കണമെന്ന് വന്‍ കമ്പനികള്‍ ഗവേഷണം നടത്തി കണ്ടെത്തുന്നുണ്ട്. അത്തരം വിവരങ്ങള്‍ സമ്പന്നര്‍ക്ക് മാത്രമേ ലഭിയ്കുന്നുള്ളൂ. വന്‍കിടക്കാര്‍ മാത്രം അനുഭവിച്ചു വന്ന ഇത്തരം സൗകര്യങ്ങള്‍ ജിയോജിത്തിന്റെ -ധനകേന്ദ്രങ്ങള്‍- വഴി സാധാരണക്കാര്‍ക്ക് ലഭ്യമാകും. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 12 കേന്ദ്രങ്ങളിലാണ് ആദ്യം ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. 18 മാസങ്ങള്‍ കൊണ്ട് ഇന്ത്യ മുഴുവനും വ്യാപിക്കുന്ന ചങ്ങലായി ഇവ വളരുമെന്ന് ജിയോജിത്ത് മാനേജിംഗ് ഡയറക്ടര്‍ സി.ജെ.ജോര്‍ജ് പറഞ്ഞു.

പ്രവാസി മലയാളികളുടെ സമ്പാദ്യം ബുദ്ധിപൂര്‍വം കൈകാര്യം ചെയ്തിരുന്നെങ്കില്‍ കേരളം വ്യാവസായിക വികസനത്തില്‍ ഒന്നാം സ്ഥാനം നേടുമായിരുന്നെന്ന് തുടര്‍ന്ന് നടന്ന ധന മാനേജ്മെന്റ് എന്ന സെമിനാറില്‍ സംസാരിക്കവെ രങ്കാചാരി ചൂണ്ടിക്കാട്ടി.

വിദേശ മലയാളികളുടെ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ചത് വന്‍മന്ദിരങ്ങള്‍ കെട്ടിപ്പൊക്കാനും ആഡംബരക്കാറുകള്‍ വാങ്ങാനുമാണ്. എന്നാല്‍ ഈ പണം എങ്ങനെ വിനിയോഗിക്കണമെന്ന് ശാസ്ത്രീയമായ ഉപദേശം നല്‍കാന്‍ ആളുണ്ടായിരുന്നെങ്കില്‍ ഇതര സംസ്ഥാനങ്ങളെക്കാള്‍ വളരെ മുന്നില്‍ കേരളം എത്തുമായിരുന്നു.

ചെറുകിട നിക്ഷേപകര്‍ക്ക് ഉചിതമായ നിക്ഷേപ സാദ്ധ്യതകള്‍ തുറന്നു കൊടുക്കുക എന്നതാണ് പുതിയ സ്ഥാപനത്തിന്റെ ധര്‍മ്മമെന്ന് ജിയോജിത്ത് മാനേജിംഗ് ഡയറക്ടര്‍ സി.ജെ.ജോര്‍ജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+