Get Updates
Get notified of breaking news, exclusive insights, and must-see stories!

പളളിയാക്രമണം : ഒമ്പതു പേര്‍ അറസ്റില്‍

ബാംഗളൂര്‍ : മൈസൂരില്‍ പളളിയാക്രമിച്ച സംഘത്തിലെ ഒമ്പതു പേരെ അറസ്റു ചെയ്തു. കര്‍ണാടകയിലെ ആഭ്യന്തരമന്ത്രി മല്ലികാര്‍ജന ഖര്‍ഗെ അറിയിച്ചതാണ് ഇക്കാര്യം.

മതത്തിന്റെ പേരിലുളള ഒരക്രമവും സര്‍ക്കാര്‍ വച്ചു പൊറുപ്പിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. നഗര വികസന മന്ത്രി ടി. ജോണിനെ സംഘര്‍ഷ പ്രദേശത്തേയ്ക്ക് നിയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

മൈസൂരിനടുത്ത് ഹിങ്കലിലാണ് 60 അംഗ അക്രമിസംഘം ഞായറാഴ്ച ക്രിസ്ത്യന്‍ പളളിയ്ക്കു നേരെ അക്രമം നടത്തിയത്. അക്രമത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. പളളിയുടെ ജനലിനും മറ്റും അക്രമികള്‍ കേടുവരുത്തി.

സംഘത്തിലെ മുഴുവന്‍പേരെയും പിടികൂടാന്‍ പൊലീസ് ഊര്‍ജിതമായി ശ്രമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. കെട്ടുകഥകള്‍ വിശ്വസിച്ച് അക്രമത്തിനു മുതിരാതെ സമാധാനം പാലിക്കാന്‍ എല്ലാവരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പളളിയ്ക്കെതിരെയുളള അക്രമത്തെ നിന്ദ്യമെന്ന് വിശേഷിപ്പിച്ച മന്ത്രി സാമുദായിക സൗഹാര്‍ദ്ദവും നിയമവാഴ്ചയും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+