കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലൂക്കാസ് സമൂഹവിവാഹം ശ്രദ്ധേയമായി

  • By Staff
Google Oneindia Malayalam News

തൃശൂര്‍: പൂരത്തിന്റെ നാട്ടിലെ വിവാഹോത്സവം ഏറെ ശ്രദ്ധേയമായി. ഫിബ്രവരി 17ഞായറാഴ്ചയായിരുന്നു തേക്കിന്‍കാട് മൈതാനിയില്‍ വടക്കുന്നാഥക്ഷേത്രത്തിന്റെ കിഴക്കേ ചുറ്റുമതിലിനോട് ചേര്‍ത്തൊരുക്കിയ വിവാഹപന്തലില്‍ സ്ത്രീധനമില്ലാതെ 101 ദമ്പതിമാര്‍ വരണമാല്യം ചാര്‍ത്തിയത്.

ഓരോ വധുവിനും ആലൂക്കാസ് ജ്വല്ലറിയുടെ വക സൗജന്യസമ്മാനമായി 10പവന്‍ വീതം സ്വര്‍ണ്ണാഭരണവും വിവാഹവസ്ത്രങ്ങളും. ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ ചലച്ചിത്രതാരങ്ങളും രാഷ്ട്രീയനേതാക്കളും സാംസ്കാരിക നായകരും. അങ്ങിനെ ആലൂക്കാസിന്റെ മംഗല്യമേള ഉത്സവപ്രതീതി സൃഷ്ടിച്ചു.

വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി മംഗല്യമേള ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രത്യേകമൊരുക്കിയ പന്തലില്‍ സ്ത്രീധനം വേണ്ടെന്ന ദൃഢപ്രതിജ്ഞയെടുത്ത 101യുവാക്കള്‍ അവരുടെ പ്രിയസഖിമാരുടെ കഴുത്തില്‍ വരണമാല്യമണിഞ്ഞു. വിവിധ മതനേതാക്കളും ചലച്ചിത്രപ്രവര്‍ത്തകരും സാംസ്കാരികനായകരും ഈ സംരംഭത്തിന് ആശംസകള്‍ നേര്‍ന്നു.

ആലൂക്കാസ് ഗ്രൂപ്പിന്റെ ഗള്‍ഫ്രാജ്യങ്ങളിലെ മാനേജിംഗ ്ഡയറക്ടറായ ജോയി ആലൂക്കയുടെ മനസ്സില്‍ പിറവിയെടുത്തതാണ് ഈ ആശയം. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്മാരായ ജോസ് ആലൂക്കയും ഫ്രാന്‍സിസ് ആലൂക്കയും ഈ ആശയത്തെ അനുകൂലിച്ചു. ആലൂക്കാസ് മംഗല്യമേളപ്രകാരം വിവാഹത്തിന് തയ്യാറുള്ളവരെ തേടി പത്രങ്ങളില്‍ പരസ്യംചെയ്തു. കാല്‍ ലക്ഷത്തോളം യുവതികള്‍ അപേക്ഷകരായെത്തി. ഇതില്‍ നിന്നും പ്രാഥമിക പരിശോധനകഴിഞ്ഞ് തിരഞ്ഞെടുത്ത അപേക്ഷകരെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കമ്മറ്റികളുണ്ടാക്കിയിരുന്നു. അവരാണ് 101 ദമ്പതിമാരെ തിരഞ്ഞെടുത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X