Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരുമാനത്തില്‍ മാറ്റമില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോവുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.

യുഡിഎഫ് ഉന്നതാധികാര സമിതി വളരെ ആലോചിച്ചാണ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനമെടുത്തത്. ഈ തീരുമാനം മാറ്റി ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കാനാവില്ല. ബിരുദധാരികള്‍ തൂപ്പുപണി വരെ ചെയ്യുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ സമരം തുടരുന്നത് ശരിയല്ല- ഫിബ്രവരി 18 തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സമരം തീര്‍ക്കാന്‍ പരിഹാരമാര്‍ഗങ്ങളുണ്ടെന്ന കരുണാകരന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി യുഡിഫ് ഉന്നതാധികാര സമിതി യോഗത്തില്‍ അത്തരം പരിഹാര നിര്‍ദേശങ്ങള്‍ ഇതേ വരെ ആരും മുന്നോട്ടുവച്ചിട്ടില്ലെന്ന് ആന്റണി പറഞ്ഞു.

ഭരണപക്ഷ യൂണിയനുകളുമായി പ്രത്യേകം ചര്‍ച്ച നടത്തുന്ന പ്രശ്നമില്ല. ഈ സര്‍ക്കാരിനോട് യാതൊരു മമതയുമില്ലാതെ സര്‍ക്കാരിനെതിരെ കെട്ടുകഥകള്‍ അഴിച്ചുവിടുന്നത് ഭരണപക്ഷ യൂണിയനുകളാണ്.

ജീവനക്കാരുടെ സമരം തുടരുകയാണെങ്കില്‍ എസ്എസ്എല്‍സി പരീക്ഷ മാറ്റിവയ്ക്കേണ്ടിവരും. പെന്‍ഷന്‍ പ്രായം കൂട്ടുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+