ബജറ്റ് മാര്‍ച്ച് എട്ടിനു തന്നെ
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് മാര്‍ച്ച് എട്ടിന് തന്നെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച് ഒന്നിന് നിയമസഭാ സമ്മേളനം ആരംഭിക്കും.
മാര്‍ച്ച് ഒന്നിന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും. പൂര്‍ണതോതിലുള്ള ബജറ്റായിരിക്കില്ല മാര്‍ച്ച് എട്ടിന് അവതരിപ്പിക്കുന്നത്. ജീവനക്കാര്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ അത്യാവശ്യങ്ങള്‍ നിറവേറ്റുക എന്ന ഉദ്ദേശ്യത്തോടെ ഒരു താത്കാലിക ബജറ്റായിരിക്കും അവതരിപ്പിക്കുന്നത്.
അതേ സമയം ജീവനക്കാര്‍ പണിമുടക്ക് തുടരുകയാണെങ്കില്‍ എസ്എസ്എല്‍സി പരീക്ഷ നീട്ടിവെക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഒരു ദിവസം രണ്ട് പരീക്ഷ എന്ന രീതിയില്‍ നിശ്ചിത സമയത്ത് തന്നെ പരീക്ഷ തുടങ്ങാന്‍ നിര്‍ദേശമുണ്ടായെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ അത് വേണ്ടെന്ന് വെക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.












Click it and Unblock the Notifications