Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയന്‍ സിപിഎം സെക്രട്ടറി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയനെ വീണ്ടും തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് പിണറായി സിപിഎം സംസ്ഥാന സെക്രട്ടറിയാവുന്നത്.

ഐക്യകണ്േഠനയാണ് പിണറായിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഔദ്യോഗിക പാനല്‍ എതിര്‍പ്പില്ലാതെ അംഗീകരിക്കപ്പെട്ടു. സെക്രട്ടറിസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഐക്യകണ്േഠന ആയിരിക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം നേരത്തെ തന്നെ ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. പിണറായി വിജയനോടും വി.എസ്. അച്യുതാനന്ദനോടും അഖിലേന്ത്യാസെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത് വെവേറെ ചര്‍ച്ച നടത്തി. ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിലേക്ക് നീങ്ങിയാല്‍ കണ്ണൂരിലെ സംസ്ഥാനസമ്മേളനം തന്നെ റദ്ദാക്കുമെന്ന് കേന്ദ്രനേതൃത്വം മുന്നറിയിപ്പു നല്കിയിരുന്നു. എന്തായാലും കണ്ണൂരിലെ സിപിഎം സമ്മേളനം പുറമേയ്ക്കെങ്കിലും ഒരു ഐക്യസമ്മേളനമാക്കി മാറ്റുന്നതില്‍ സിപിഎം വിജയിച്ചു.

സംസ്ഥാനസമിതിയിലേക്ക് ഇക്കുറി മൂന്നു പുതുമുഖങ്ങളുണ്ട്. പത്തനംതിട്ട ജില്ലാ സെക്രട്ടറി അനന്തഗോപന്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി അരവിന്ദാക്ഷന്‍, മലപ്പുറത്തു നിന്നുള്ളസൈനബ എന്നിവരെയാണ് സംസ്ഥാന സമിതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്. അനാരോഗ്യം മൂലം കോട്ടയത്തു നിന്നുള്ള കെ. കെ. ജോസഫിനെ ഒഴിവാക്കി. ഇ. കെ. നായനാരുടെ അധ്യക്ഷതയിലാണ് സംസ്ഥാന സമിതി യോഗം ചേര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+