സര്‍ക്കാര്‍ സമരം തീര്‍ക്കണമെന്ന് ഐ ഗ്രൂപ്പ്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തീര്‍ക്കാനായി സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണമെന്ന് കോണ്‍ഗ്രസിലെ കരുണാകര വിഭാഗം.
ഫിബ്രവരി 18 തിങ്കളാഴ്ച രാവിലെ കെ. കരുണാകരന്റെ വീട്ടില്‍ യോഗം ചേര്‍ന്നാണ് കരുണാകരവിഭാഗം എം എല്‍ എ മാര്‍ ഇങ്ങനെ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന യു ഡി എഫ് യോഗത്തില്‍ പ്രശ്നം ഉന്നയിയ്ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതനുസരിച്ച് യോഗത്തില്‍ കരുണാകരന്‍ ഈ ആവശ്യം ഉന്നയിയ്ക്കും.
കരുണാകര പക്ഷത്തുള്ള എല്ലാ നേതാക്കളും ഈ യോഗത്തില്‍ പങ്കെടുത്തു. മന്ത്രിമാരായ കെ.വി. തോമസും കടവൂര്‍ ശിവദാസനും കെ. കരുണാകരനോട് അത്ര രസത്തിലല്ല എന്ന വര്‍ത്തമാനത്തെ ഒന്നുകൂടെ നിഷേധിച്ചുകൊണ്ടാണ് ഈ യോഗം. ഇരുവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications