സമരം: ഇന്‍ഫാം ചുവടുമാറ്റുന്നു
തിരുവനന്തപുരം: സമരം തുടങ്ങി ഇതേവരെ മുഖ്യമന്ത്രി ആന്റണിയുടെ നിലപാടുകളെ അപ്പടി അനുകൂലിച്ചിരുന്ന കര്‍ഷക സംഘടനയായ ഇന്‍ഫാം ചുവടുമാറ്റുന്നു.
സമരം ചെയ്യുന്ന ജീവനക്കാരുമായി മുഖ്യമന്ത്രി ആന്റണി എത്രയും പെട്ടെന്ന് ചര്‍ച്ച നടത്തണമെന്നാണ് ഇന്‍ഫാം ഇപ്പോള്‍ പറയുന്നത്. ജീവനക്കാര്‍ എത്രയും പെട്ടെന്ന് സമരം നിറുത്തണമെന്ന് വാദിച്ചിരുന്ന ഇന്‍ഫാം നേതാക്കള്‍ അഭിപ്രായം മാറ്റിയിരിയ്ക്കുകയാണ്. സമരം സമൂഹത്തിന് ഉണ്ടാക്കിയിരിയ്ക്കുന്ന വിഷമങ്ങള്‍ കണക്കിലെടുത്താണ് ഇങ്ങനെ അഭിപ്രായപ്പെടുന്നതെന്ന് ഇന്‍ഫാമിന്റെ നേതാക്കള്‍ വ്യക്തമാക്കി.
സമരം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നാട്ടുകാരെ ഇളക്കിവിടുന്നത് ഇന്‍ഫാമാണെന്ന് പരക്കെ ആരോപണമുണ്ടായിരുന്നു. ഇത് ഇന്‍ഫാം നിഷേധിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന ജീവനക്കാരുടെ സംരക്ഷണത്തിന് ഡി വൈ എഫ് ഐ ഇറങ്ങുമെന്ന പ്രഖ്യാപനവും ഇന്‍ഫാമിനെ വിഷമത്തിലാക്കിയിരിയ്ക്കുകയാണ്. പ്രത്യക്ഷമായി സമരക്കാര്‍ക്കെതിരെ ഇന്‍ഫാം ഇനിയും ഇറങ്ങിയാല്‍ അത് ഡി വൈ എഫ് ഐയുമായുള്ള ഒരു ഏറ്റുമുട്ടലിന് വഴിതെളിച്ചേയ്ക്കും. ഇതും ഇന്‍ഫാമിന്റെ നിലപാട് മാറ്റാന്‍ പ്രേരകമായിട്ടുണ്ടെന്ന് വേണം കരുതാന്‍.
ഇതിനിടെ ഇന്‍ഫാം തനി ക്രൈസ്തവ സംഘടനയാണെന്ന ആരോപണവും ശക്തമാവുന്നുണ്ട്.












Click it and Unblock the Notifications