Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകായുക്ത ഉത്തരവ്: സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം : ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഉത്തരവ് സര്‍ക്കാരിന് സ്വീകാര്യമല്ലെന്ന് മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. സമരം അവലോകനം ചെയ്യാന്‍ ചേര്‍ന്ന മന്ത്രി സഭായോഗമാണ് ഈ തീരുമാനമെടുത്തത്. ചര്‍ച്ചയിലൂടെ സമരം പരിഹരിക്കാന്‍ ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സമരം തുടരുന്നതു മൂലമുണ്ടായ ഭരണസ്തംഭനത്തെ ദുര്‍ഭരണം എന്നാണ് ലോകായുക്ത വിശേഷിപ്പിച്ചത്.

പ്രത്യേക മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വാര്‍ത്താ ലേഖകരെ അറിയിച്ചതാണ് ഈ വിവരം. ഉത്തരവ് മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. സമരക്കാരുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങേണ്ടെന്നാണ് മന്ത്രിസഭയുടെ തീരുമാനം.

സമരത്തെക്കുറിച്ചുളള മാദ്ധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ലോകായുക്ത സ്വമേധയാ കേസെടുക്കുകയായിരുന്നു. 10 ദിവസത്തേയ്ക്ക് സമരത്തില്‍ നിന്നും പിന്മാറാന്‍ സര്‍വീസ് സംഘടനകളോടും ലോകായുക്ത ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+