വായ്പ നല്‍കാന്‍ നബാര്‍ഡ് തയ്യാര്‍
തിരുവനന്തപുരം : ലാഭകരമായ പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ സംസ്ഥാനത്തിന് വായ്പ നല്‍കാന്‍ തയ്യാറാണെന്ന് നബാര്‍ഡ്.
നബാര്‍ഡ് ചെയര്‍മാന്‍ വൈ.സി.നന്ദയും മുഖ്യമന്ത്രി എ.കെ. ആന്റണിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് വായ്പാ നയം പുനപരിശോധിക്കാമെന്ന് നബാര്‍ഡ് സമ്മതിച്ചത്. 2002 മാര്‍ച്ച് 31നു മുമ്പ് വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ സമര്‍പ്പിക്കുമെന്ന് വൈ.സി.നന്ദ പറഞ്ഞു.
നല്‍കിയ വായ്പ കഴിഞ്ഞ സര്‍ക്കാര്‍ വകമാറ്റി ചിലവിട്ടതിനെത്തുടര്‍ന്ന് നബാര്‍ഡ് കേരളത്തിന് വായ്പ നിഷേധിച്ചിരുന്നു. കാര്‍ഷിക വായ്പയടക്കം സംസ്ഥാനത്തിന് നല്‍കാന്‍ ബാങ്ക് തയ്യാറാണെന്ന് ചെയര്‍മാന്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
ഊര്‍ജ പദ്ധിതികളടക്കം പഞ്ചായത്തുകള്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്കും വായ്പ അനുവദിക്കാന്‍ നബാര്‍ഡ് തയ്യാറാണ്. ശാസ്ത്രീയമായി തയ്യാറാക്കുന്ന പദ്ധതികള്‍ സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഭരണസമിതികള്‍ തയ്യാറാകണം.












Click it and Unblock the Notifications