സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച പിഡിപി മാര്‍ച്ച്
തിരുവനന്തപുരം: കുറുവടികളുമായി പിഡിപി എന്‍ജിഒ യൂണിയന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് നഗരത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ നിന്ന് നീങ്ങിയ മാര്‍ച്ച് മസ്കറ്റ് ഹോട്ടലിന് മുന്നില്‍ വെച്ച് പൊലീസ് തടഞ്ഞു.
മാര്‍ച്ചില്‍ പങ്കെടുത്ത മിക്കവരുടെയും കൈയില്‍ കുറുവടിയുണ്ടായിരുന്നു. അവയില്‍ ചിലതില്‍ കൊടികെട്ടിയിരുന്നുവെന്ന് മാത്രം. രാവിലെ പതിനൊന്ന് മണിയോടെ തുടങ്ങിയ മാര്‍ച്ചിന് മുമ്പിലും പിമ്പിലും ടിയര്‍ ഗ്യാസ് ഷെല്ലുകളും മറ്റുമായി പൊലീസ് സന്നാഹമുണ്ടായിരുന്നു.പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ കുറുവടി കൈയില്‍ വെക്കുന്നത് വിലക്കാന്‍ തയ്യാറാവാഞ്ഞ പൊലീസ് വഴിയില്‍ ബസ് കാത്തുനില്‍ക്കുന്നവരെയും മറ്റും വിരട്ടിയോടിച്ചു.
മസ്കറ്റ് ഹോട്ടലിന് മുന്നില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് പിഡിപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. പ്രകടനക്കാരോട് പിഡിപി നേതാവ് പൂന്തുറ സിറാജ് സംസാരിച്ചു.












Click it and Unblock the Notifications