Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം മൂന്നാം വാരത്തിലേയ്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പൊതുപണിമുടക്ക് മുന്നാമത്തെ ആഴ്ചയിലെത്തി. ഫിബ്രവരി ആറ് തിങ്കളാഴ്ചയാണ് സമരം തുടങ്ങിയത്.

ഇതിനിടയില്‍ സമരത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനായി ഐക്യ ജനാധിപത്യ മുന്നണിയുടെ യോഗം ഫിബ്രവരി 18 തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്.

ഇതുവരെയും സമരം അവസാനിപ്പിക്കാനുള്ള ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ചര്‍ച്ച നടത്തണമെന്ന് ജീവനക്കാരും സമരം നിറുത്തിയാല്‍ മാത്രമേ ചര്‍ച്ചയുള്ളുവെന്ന് സര്‍ക്കാരും പിടിവാശി തുടരുകയാണ്.

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കുറയ്കാനുള്ള നിര്‍ദ്ദേശം ഐക്യ ജനാധിപത്യ മുന്നണി തന്നെയാണ് മുന്നോട്ടുവച്ചത്. ഭരണകക്ഷി അനുകൂല തൊഴിലാളി സംഘടനകള്‍ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഐക്യ ജനാധിപത്യ മുന്നണിയെ സമീപിച്ചിട്ടുണ്ട്. മുന്നണിയോഗത്തില്‍ കരുണാകരന്‍ സ്വീകരിയ്കുന്ന നിലപാട് നിര്‍ണ്ണായകമാവുമെന്നാണ് കരുതുന്നത്. ജീവനക്കാരുമായി എത്രയും പെട്ടെന്ന് ചര്‍ച്ച നടത്തി പരിഹാരം ഉണ്ടാക്കണമെന്നാണ് കരുണാകരന്റെ നിലപാട്. ജീവനക്കാരുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിയ്കണമെന്ന ലോകായുക്തയുടെ നിര്‍ദ്ദേശവും മുന്നണിയോഗം ചര്‍ച്ച ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+