ജോര്‍ജ് സ്പെയിറ്റിന്റെ ശിക്ഷ ജീവപര്യന്തമാക്കി
സുവ: ഫിജിയില്‍ മഹേന്ദ്ര ചൗധരി സര്‍ക്കാരിനെ അട്ടിമറിച്ച ജോര്‍ജ് സ്പെയിറ്റിന് ഹൈക്കോടതി വിധിച്ച വധശിക്ഷ ജീവപര്യന്ത തടവായി സര്‍ക്കാര്‍ ഇളവ് വരുത്തി. രാജ്യദ്രോഹം ചെയ്തെന്ന കുറ്റസമ്മതം നടത്തിയ ജോര്‍ജ് സ്പെയിറ്റിനെ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. വധശിക്ഷയില്‍ ഇളവ് വരുത്തുന്ന ഉത്തരവില്‍ പ്രസിഡന്റ് ജോസഫൊ ഇലോയിലോ ഒപ്പുവെച്ചു.
ഫിജിയില്‍ ജീവപര്യന്തതടവിന് വിധിക്കപ്പെടുന്നവര്‍ സാധാരണയായി 10 വര്‍ഷമാണ് ജയിലില്‍ കഴിയേണ്ടത്.
ഫിജിയിലെ പാര്‍ലമെന്റിലേക്ക് ഇരച്ചു കയറിയ സ്പെയിറ്റിന്റെ നേതൃത്വത്തില്‍ ആയുധധാരികള്‍ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെ ബന്ദിയാക്കി. 2000 മേയ് 19 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4 മണി) ആയിരുന്നു ഇത് . ഇതാണ് സ്പെയിറ്റിനെതിരെയുള്ളു കുറ്റം.
ബ്രിട്ടീഷ് കോളനിയായിരുന്ന ഫിജി 1970-ലാണ് സ്വാതന്ത്യ്രം നേടിയത്. 87-ല്‍ ലഫ്റ്റനന്റ് കേണല്‍ സിറ്റിവേനി റബൂക്കയുടെ നേതൃത്വത്തിലുള്ള പട്ടാളം ഇന്ത്യന്‍ ഭൂരിപക്ഷ കൂട്ടുകക്ഷിമന്ത്രിസഭയില്‍ നിന്നും അധികാരം പിടിച്ചെടുത്തിരുന്നു.












Click it and Unblock the Notifications