അച്ചടിമേഖലയിലും വിദേശനിക്ഷേപം വരുന്നു
ദില്ലി: അച്ചടിമാധ്യമരംഗത്ത് 26 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശം ഉണ്ടായതായി ഒരു വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യാബിസ്ന്യൂസ് എന്ന വെബ്സൈറ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത്.
അതേസമയം അച്ചടിമാധ്യമം എന്നതില്‍ നിന്നും ദിനപത്രങ്ങളെ മാത്രം തല്ക്കാലംഒഴിവാക്കിയിട്ടുണ്ട്. വന്‍വിവാദമുണ്ടാക്കുന്ന തീരുമാനമാണിത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഈ നിര്‍ദേശം സാമ്പത്തികകാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാസമിതി ഉടനെ ചര്‍ച്ചചെയ്യുമെന്നും വെബ് സൈറ്റ് പറയുന്നു.
ഭാവിയില്‍ ദിനപത്രങ്ങളിലും വിദേശനിക്ഷേപം കൊണ്ടുവരാനുള്ള നീക്കത്തിന്റെ തുടക്കമാണിതെന്നും കരുതുന്നു. അച്ചടിമാധ്യമം ഇതുവരെയും സര്‍ക്കാരിന്റെ പരിഷ്കരണനടപടികളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നതാണ്. അച്ചടിമാധ്യമരംഗത്ത് ആദ്യം ചെറിയതോതില്‍ വിദേശനിക്ഷേപം അനുവദിച്ചാല്‍ ഈ മേഖലയില്‍ ഇന്ത്യയിലെ പത്രമുതലാളിമാര്‍ക്കുള്ള 100 ശതമാനം നിയന്ത്രണം ഫലത്തില്‍ ഇല്ലാതാവും. ഇതുതന്നെയാണ് തല്ക്കാലം ദിനപത്രങ്ങളൊഴികെയുള്ള അച്ചടിമാധ്യമരംഗത്ത് സ്വകാര്യനിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെ ഗൂഡലക്ഷ്യമെന്ന് കരുതുന്നു.












Click it and Unblock the Notifications