ആന്ധ്രയിലും ജീവനക്കാരുടെ വേതനം കുറയ്ക്കുന്നു
ഹൈദരാബാദ്: ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും എണ്ണത്തില്‍ കുറവ് വരുത്തുകയും ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ക്ക് ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഒരുങ്ങുന്നു. ലോകബാങ്കില്‍ നിന്ന് 1670 കോടി രൂപയുടെ വായ്പ ലഭിക്കാനാണ് കടുത്ത നടപടികള്‍ക്ക് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
ലോകബാങ്കില്‍ നിന്ന് വായ്പയായി1200 കോടി രൂപയും ഡിഎഫ്ഐഡി സഹായമായി 470 കോടി രൂപയും വാങ്ങുന്നതിനായുള്ള കരാറില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചു കഴിഞ്ഞു. ഈ തുക ലഭിക്കണമെങ്കില്‍ ലോകബാങ്ക് നിര്‍ദേശിക്കുന്ന കടുത്ത നടപടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണം.
സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 1.9 ശതമാനം കുറയ്ക്കുക, ജീവനക്കാരുടെ ശമ്പളം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 5.5 ശതമാനത്തില്‍ നിന്ന് 5.1 ശതമാനമായി കുറയ്ക്കുക, ആവശ്യത്തിലധികം വരുന്ന റേഷന്‍ കാര്‍ഡുകള്‍ വെട്ടിക്കുറയ്ക്കുക, ജലസേചനത്തിനുള്ള ലെള്ളത്തിന്റെ നിരക്ക് 75 ശതമാനം കൂട്ടുക തുടങ്ങിയ വ്യവസ്ഥകള്‍ പാലിക്കാനാണ് കരാറില്‍ പറയുന്നത്.
ആന്ധ്രയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ലോകബാങ്കില്‍ നിന്ന് വായ്പ വാങ്ങാനൊരുങ്ങുന്നത്. കേരളത്തിലെ ആന്റണി സര്‍ക്കാരിനെ പോലെ നായിഡു സര്‍ക്കാരും അതിനായി പ്രധാനമായി ചെയ്യുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കല്‍ തന്നെ.












Click it and Unblock the Notifications