പണിമുടക്ക്: അണ്ടര്‍ സെക്രട്ടറിമാരെ ശിക്ഷിച്ചേക്കും
തിരുവനന്തപുരം: അണ്ടര്‍ സെക്രട്ടറിമാര്‍ പണിമുടക്കുന്നത് സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
മുമ്പൊരു പണിമുടക്കിലും ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ല. പണിമുടക്കുന്ന അണ്ടര്‍ സെക്രട്ടറിമാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കും. ഫിബ്രവരി 19 ചൊവാഴ്ച സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന സെക്രട്ടറിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്നുള്ള സാഹചര്യം യോഗം ചര്‍ച്ച ചെയ്തു. പണിമുടക്ക് നീണ്ടുപോയേക്കുമെന്ന വിലയിരുത്തല്‍ യോഗത്തിലുണ്ടായി.
അത്യാവശ്യ സര്‍വീസുകളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി സെക്രട്ടറിമാരോട് നിര്‍ദേശിച്ചു.












Click it and Unblock the Notifications