സമരം സിപിഎം ഏറ്റെടുക്കില്ല: പിണറായി

കണ്ണൂര്‍: സംസ്ഥാന ജീവനക്കാരുടെ സമരം സിപിഎം ഏറ്റെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ ജീവനക്കാരുടെ സമരം സംസ്ഥാന സമ്മേളനത്തിന് ശേഷം സിപിഎം ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ പ്രസ്താവനയില്‍ കഴമ്പില്ല. ഫിബ്രവരി 19 ചൊവാഴ്ച കണ്ണൂര്‍ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

പാര്‍ട്ടിയില്‍ വിഭാഗീയത മുന്‍കാലത്തേക്കാള്‍ ഇപ്പോള്‍ കുറവാണ്. നേതൃത്വത്തില്‍ വിഭാഗീയതയില്ല. വിഭാഗീയതയുടെ പ്രശ്നങ്ങള്‍ എവിടെയെങ്കിലും ഉണ്ടാവുകയാണെങ്കില്‍ പാര്‍ട്ടി നേതൃത്വം ഇടപെടും. ഏകപക്ഷീയമായാണ് സെക്രട്ടറി സ്ഥാനത്തേക്കും സംസ്ഥാന കമ്മിറ്റിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടന്നതെന്നത് പാര്‍ട്ടിയിലെ ഐക്യത്തെയാണ് കാണിക്കുന്നത്.

സംസ്ഥാന കമ്മിറ്റിയിലെ ഒഴിവുകള്‍ അടുത്ത സെക്രട്ടറിയേറ്റ് യോഗത്തിന് മുമ്പ് നികത്തില്ല. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരികയാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം- പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+