എസ്മ: ഏഴ് പേര്‍ കൂടി അറസ്റില്‍
തിരുവനന്തപുരം: ഫിബ്രവരി 19 ചൊവാഴ്ചയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരക്കാരെ അറസ്റു ചെയ്തു. പണിമുടക്കിന്റെ 14-ാം ദിവസമാണിത്.
ഏഴ് പേരെയാണ് ചൊവാഴ്ച അറസ്റ് ചെയ്തത്. പത്തനംതിട്ടയിലെ എന്‍ജിഒ യൂണിയന്‍ നേതാവ് രാജന്‍ റാവുത്തറും അറസ്റിലായി. കൊല്ലത്തും ഇടുക്കിയിലും ഓരോ ആളും കോഴിക്കോടും മലപ്പുറത്തും രണ്ടു പേര്‍ വീതവും അറസ്റിലായി.
അതേ സമയം പണിമുടക്ക് ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയാണ് സമര സമിതി. തിരുവനന്തപുരത്ത് സമര സമിതിയുടെ നേതൃത്വത്തില്‍ ഡിജിപി ഓഫീസിന് നേരെ മാര്‍ച്ച് നടത്തി. ബുധനാഴ്ച ജില്ലാ, താലൂക്ക് കേന്ദ്രങ്ങളില്‍ സമര സമിതിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും.












Click it and Unblock the Notifications