കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം എസ്എന്‍ഡിപി യൂണിയന്‍ പിരിച്ചുവിട്ടു

  • By Staff
Google Oneindia Malayalam News

കൊല്ലം: കൊല്ലം എസ്എന്‍ഡിപി യൂണിയന്‍ പിരിച്ചുവിടുകയും രണ്ടായി വിഭജിക്കുകയും ചെയ്തു.

102 ശാഖകളുള്ള കൊല്ലം യൂണിയനെ കുണ്ടറ, കൊല്ലം യൂണിയനുകളായി വിഭജിക്കുകയാണ് ചെയ്തത്. കുണ്ടറ യൂണിയനില്‍ 42 ശാഖകളും കൊല്ലം യൂണിയനില്‍ 60 ശാഖകളുമാണ് ഇനിയുണ്ടാവുക. യോഗം ദേവസ്വംബോര്‍ഡ് സെക്രട്ടറി എം. ബി. ശ്രീകുമാര്‍ കൊല്ലം യൂണിയന്റെ അഡ്മിനിസ്ട്രേറ്ററായും കരുനാഗപ്പള്ളി എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എ. സോമരാജന്‍ കുണ്ടറ യൂണിയന്റെ അഡ്മിനിസ്ട്രേറ്ററായും സ്ഥാനമേറ്റു.

എസ്എന്‍ ട്രസ്റ് ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശനെതിരെ കൊല്ലം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് ഡി. പ്രഭ കലാപക്കൊടി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഈ പിരിച്ചുവിടലും വെട്ടിമുറിക്കലും എന്ന് കരുതപ്പെടുന്നു. വെള്ളാപ്പള്ളിയ്ക്കെതിരെ ഒരു വിമത പാനലിനെ മത്സരിപ്പിക്കാനായിരുന്നു പ്രഭയുടെ നീക്കം. എന്നാല്‍ അവസാന ഘട്ടത്തില്‍ കൂടെയുണ്ടായിരുന്നവര്‍ പ്രഭയെ കാലുവാരി.

കൊല്ലം യൂണിയന്റെ പ്രവര്‍ത്തനത്തിലെ അപാകതകളും കണക്കുകളിലെ തിരിമറിയുമാണ് യൂണിയന്‍ പിരിച്ചുവിടാന്‍ കാരണമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യൂണിയന്‍ ഭാരവാഹികളെ മൂന്ന് വര്‍ഷത്തേക്കാണ് തിരഞ്ഞെടുത്തതെങ്കിലും ആറ് വര്‍ഷത്തോളമായി കൊല്ലം യൂണിയന്‍ ഭാരവാഹികള്‍ തങ്ങളുടെ സ്ഥാനങ്ങളില്‍ തുടരുകയായിരുന്നു.

യൂണിയന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് യൂണിയന്‍ പിരിച്ചുവിട്ടതെന്ന് കൊല്ലം യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനം ഏറ്റെടുത്ത ശ്രീകുമാര്‍ പറഞ്ഞു. യൂണിയന്‍ പിരിച്ചുവിട്ടതില്‍ എതിര്‍പ്പൊന്നുമില്ലെന്ന് പിരിച്ചുവിടപ്പെട്ട കൊല്ലംയൂണിയന്റെ പ്രസിഡന്റായ കെ. മോഹന്‍ദാസ് പറഞ്ഞു. പക്ഷെ ഒരു യൂണിയനു കീഴിലുള്ള 15 ബ്രാഞ്ചുകള്‍ ഒരുമിച്ച് അത്തരമൊരു അപേക്ഷ ഉന്നയിച്ചാലേ ഒരു യൂണിയനെ രണ്ടായി വിഭജിക്കാന്‍ പാടൂ. അതും യൂണിയന്‍ പ്രത്യേകയോഗം കൂടി യൂണിയന്‍ വിഭജിക്കാമെന്ന് തീരുമാനിക്കണമെന്നുമുണ്ട്. എന്നാല്‍ കൊല്ലംയൂണിയന്‍ വിഭജിച്ചതില്‍ ഈ ഭരണഘടനാനിയമം പാലിച്ചിട്ടില്ലെന്ന് മോഹന്‍ദാസ് അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X