മാതൃഭൂമി ദിനപ്പത്രം മുംബൈയില്‍ നിന്നും
ബൈ: മാതൃഭൂമി ദിനപ്പത്രം മുംബൈയില്‍ നിന്ന് പതിപ്പ് തുടങ്ങി. കേരളത്തിന് പുറത്ത് ഇത് ആദ്യമായാണ് മാതൃഭൂമി പതിപ്പ് തുടങ്ങുന്നത്.
2002 ഫിബ്രവരി 18 തിങ്കളാഴ്ച മാതൃഭൂമി ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ് - ഇലക്ട്രോണിക്ക് മാദ്ധ്യമം) എം.വി. ശ്രേയംസ് കുമാറാണ് ആദ്യ പ്രതികള്‍ അച്ചടിയ്ക്കുന്നതിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത്.
മലയാള മനോരമ മുംബൈയില്‍ നിന്ന് പതിപ്പ് ഇറക്കിയതിന് തൊട്ട് പിന്നാലേയാണ് മാതൃഭൂമിയും സ്വന്തം പതിപ്പുമായി മുംബൈയിലെത്തുന്നത്. വൈകാതെ ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും പതിപ്പുകള്‍ തുടങ്ങുമെന്ന് ശ്രേയംസ് കുമാര്‍ മുംബൈയില്‍ വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് മാതൃഭൂമിയ്ക് പതിപ്പുകള്‍ ഉള്ളത്. കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ പത്രമാണ് മാതൃഭൂമി.
ദിനപ്പത്രത്തിന് പുറമേ മാതൃഭൂമി സ്പോര്‍ട്ട്സ് മാസിക, ചിത്രഭൂമി, ഗൃഹലക്ഷ്മി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ആരോഗ്യ മാസിക, തൊഴില്‍ വാര്‍ത്ത, ബാലഭൂമി തുടങ്ങിയ മാസികകളും മാതൃഭൂമി പ്രസിദ്ധീകരിയ്കുന്നുണ്ട്.












Click it and Unblock the Notifications