അവശ്യസര്‍വീസുകളിലേയ്ക്ക് താല്‍ക്കാലിക നിയമനം
തിരുവനന്തപുരം : അവശ്യ സര്‍വീസുകളില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിയമനാധികാരം വകുപ്പു മേധാവികള്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കുമെന്ന് മന്ത്രി എം.എം. ഹസന്‍ അറിയിച്ചു. ദിവസക്കൂലിക്കാണ് സെക്രട്ടേറിയറ്റിലടക്കമുളള സുപ്രധാന വകുപ്പുകളില്‍ താല്‍ക്കാലികക്കാരെ നിയമിക്കുക.
ജില്ലാ കളക്ടര്‍മാരുടെയും വിവിധ ഡിപ്പാര്‍ട്ടുമെന്റ് സെക്രട്ടറിമാരുടെയും യോഗത്തില്‍ മുഖ്യമന്ത്രി ആന്റണിയാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. വന്‍ പ്രതിസന്ധി നേരിടുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വ ബോധം പ്രകടിപ്പിക്കണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ജോലിക്കു ഹാജരാകാത്ത അണ്ടര്‍ സെക്രട്ടറിമാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. പണിമുടക്കുന്ന താല്‍ക്കാലിക ജീവനക്കാരെയും പ്രൊബേഷന്‍കാരെയും പിരിച്ചുവിടാനുളള നടപടികള്‍ ത്വരിതപ്പെടുത്താനും ആന്റണി വകുപ്പു മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications