മുംബൈ-എറണാകുളം പ്രത്യേക തീവണ്ടികള്‍
കൊച്ചി: വേനലവധി കാലത്ത് മുംബൈ-എറണാകുളം റൂട്ടില്‍ പ്രത്യേക തീവണ്ടികള്‍ ഓടിക്കും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തുന്നത്.
ഏപ്രില്‍ 14, 21, 28, മെയ് 5, 12, 19, 26, ജൂണ്‍ 2, 9, 16, 23 എന്നീ ഞായറാഴ്ചകളിലാണ് മുംബൈയിലെ ലോകമാന്യതിലക് സ്റേഷനില്‍ നിന്ന് കൊച്ചിയിലേക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തുന്നത്. 165 ഡിഎന്‍ ട്രെയിന്‍ വീക്ക്ലി എക്സ്പ്രസ് ലോകമാന്യതിലക് ആണ് സര്‍വീസ് നടത്തുക. ഉച്ചയ്ക്ക് 1.40 ന് പുറപ്പെടുന്ന തീവണ്ടി പിറ്റേ ദിവസം വൈകുന്നേരം 4.45ന് എറണാകുളത്തെത്തും.
ഏപ്രില്‍ 15, 22, 29, മെയ് 6, 13, 20, 27, ജൂണ്‍ 3, 10, 17, 24 എന്നീ തിങ്കളാഴ്ചകളിലാണ് എറണാകുളത്തു നിന്ന് മുംബൈയിലേക്ക് തീവണ്ടി പുറപ്പെടുന്നത്. രാത്രി 11.45ന് എറണാകുളത്തു നിന്ന് പുറപ്പെടുന്ന തീവണ്ടി ബുധനാഴ്ച പുലര്‍ച്ചെ 3.45ന് കുര്‍ളയിലെത്തും.
കൊങ്കണ്‍ റെയില്‍വെ വഴിയുള്ള തീവണ്ടികള്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, തിരൂര്‍, കുറ്റിപ്പുറം, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ എന്നീ സ്റേഷനുകളില്‍ നിര്‍ത്തും.












Click it and Unblock the Notifications