Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗോളവല്ക്കരണത്തിനെതിരെ ശ്രീ ശ്രീ

തിരുവനന്തപുരം: ആഗോളവല്ക്കരണത്തെ ചെറുക്കാന്‍ ഗുരുശ്രീശ്രീ രവിശങ്കറിന്റെ കുറിപ്പടി ഇതാണ്: ആഗോളമായി ചിന്തിക്കൂ; പ്രാദേശികമായി വാങ്ങൂ. തിരുവനന്തപുരത്ത് ആഗോളവല്ക്കരണത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഫിബ്രവരി 19 ചൊവാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു രവിശങ്കര്‍.

ആഗോളവല്ക്കരണം മൂലം അര്‍ജന്റീന കടുത്ത ദാരിദ്യ്രത്തിലേക്ക് വീണു. ആഗോളവല്ക്കരണത്തെ ചെറുക്കാന്‍ ഒരേയൊരു മാര്‍ം പ്രാദേശികമായ ഉല്പന്നങ്ങള്‍ വാങ്ങലാണ്. - രവിശങ്കര്‍ പറഞ്ഞു.

ആഗോളവല്ക്കരണംകൊണ്ട് ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഇന്ത്യയെപ്പോലുള്ള രാജ്യം രാഷ്ട്രനന്മയ്ക്കായി ആഗോളവല്ക്കരണത്തിന്റെ നല്ല വശങ്ങള്‍ മാത്രം എടുത്താല്‍ മതി. ബാക്കിയെല്ലാം തള്ളിക്കളയണം. പക്ഷെ ഇന്ത്യ ഇക്കാര്യത്തില്‍ പിറകിലാണ്. ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യയുടേത്. പ്രാദേശികവിപണിയെ ഉണര്‍ത്താന്‍ ബഹുജനപ്രക്ഷോഭവും ശരിയായ ആസൂത്രണവും വേണം. - രവിശങ്കര്‍ അഭിപ്രായപ്പെട്ടു.

മാനുഷികമൂല്യങ്ങളും ധിഷണയുമാണ് യഥാര്‍ത്ഥത്തില്‍ ആഗോളവല്ക്കരിക്കപ്പെടേണ്ടത്. അത് ഫലപ്രദമായി ചെയ്യാന്‍ കഴിഞ്ഞാല്‍ പണമല്ല, കരുതലും സ്നേഹവും ആണ് ആഗോളവല്ക്കരിക്കപ്പെടുക. - തടിച്ചുകൂടിയ ആരാധകരായ ആയിരങ്ങളോട് അദ്ദേഹം പറഞ്ഞു.

മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍, ഡോ. വന്ദനാശിവ, ഇന്‍ഫാം നേതാവ് ഫാ. മാത്യു വടക്കേമുറി എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+