Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്ക് രണ്ടാഴ്ച തികയുന്നു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി രണ്ടാഴ്ച തികയുന്ന ഫിബ്രവരി 19 ചൊവാഴ്ചയും സര്‍ക്കാര്‍ ഓഫീസുകള്‍ സ്തംഭനാവസ്ഥയില്‍ തന്നെ. ജീവനക്കാര്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തുകയും സര്‍ക്കാര്‍ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്തതോടെ രമ്യതയിലെത്തുന്നതിനുള്ള യാതൊരു സൂചനയും ഇരുഭാഗത്തുനിന്നുമില്ല.

ഫിബ്രവരി 18 തിങ്കളാഴ്ച സമരവുമായി ബന്ധപ്പെട്ട് 47 പേരാണ് സംസ്ഥാനത്ത് അറസ്റിലായത്. ഇവരില്‍ 14 പേര്‍ എസ്മ പ്രകാരമാണ് അറസ്റ് ചെയ്യപ്പെട്ടത്.

മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനുള്ള ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസ് കൊല്ലം ജില്ലയില്‍ രണ്ടിടത്ത് ലാത്തിച്ചാര്‍ജ് നടത്തി. കൊട്ടാരക്കരയില്‍ എഐവൈഎഫ് പ്രകടനത്തിന് നേരെയും കരുനാഗപ്പള്ളിയില്‍ ഡിവൈഎഫ്ഐ പ്രകടനത്തിന് നേരെയുമാണ് പൊലീസ് ലാത്തിചാര്‍ജ് നടത്തിയത്.

സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ചൊവാഴ്ച ഡിജിപി മാര്‍ച്ചും ബുധനാഴ്ച ജില്ലാ, താലൂക്ക് കേന്ദ്രങ്ങളില്‍ മനുഷ്യച്ചങ്ങലയും സംഘടിപ്പിക്കുകയാണ് സമരസമിതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+