Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുന്നു, യൂക്കാലി ക്ലോസ് അപ്

മുംബെ : യൂക്കാലിപ്റ്റസിന്റെ രുചിയുളള ക്ലോസ്-അപ് പേസ്റ് വരുന്നു. നിലവിലുളള പേസ്റ് പരിഷ്ക്കരിക്കാനാണ് ഹിന്ദുസ്ഥാന്‍ ലിവറിന്റെ തീരുമാനം. യൂക്കാലി രുചിയ്ക്കു പുറമേ സ്പന്ദിക്കുന്ന ചുവപ്പും ഒപ്പമുണ്ട്. രണ്ടിനും ഉയര്‍ന്ന സാങ്കതികത്തികവും ഗുണമേന്മയുമുണ്ടാകുമെന്ന് കമ്പനിയുടെ പ്രോഡക്ട് മാനേജര്‍ സിദ്ധാര്‍ത്ഥ് സിംഗ് അഭിപ്രായപ്പെടുന്നു.

വിശേഷപ്പെട്ട സിലിക്ക അടങ്ങുന്നതാണ് പുതുക്കിയ പേസ്റ്. പല്ലു വൃത്തിയാക്കുന്നതിനു പുറമേ ഉന്‍മേഷം നല്‍കാനും ഇതിനു കഴിയും. വായില്‍ മാത്രം ഒതുങ്ങുന്ന ഉന്മേഷമല്ല കമ്പനിയുടെ ലക്ഷ്യം. അത് മൂക്കിലും തൊണ്ടയിലുമൊക്കെ അനുഭവപ്പെടണം സിദ്ധാര്‍ത്ഥ സിംഗ് പറയുന്നു.

ജെല്‍ പേസ്റ് വിപണിയില്‍ 400 കോടിയുടെ വ്യാപാരമാണ് ക്ലോസ്-അപിനുളളത്. പല്ലു തേയ്ക്കല്‍ ഉല്‍പന്നങ്ങളില്‍ നാലിലൊന്നും ജെല്‍ പേസ്റുകളാണ്. ഇതില്‍ ക്ലോസ്-അപ് വിഹിതം 19 ശതമാനം വരും.

സാധാരണയുളള ടിവി പരസ്യങ്ങള്‍ക്കു പുറമേ ഒട്ടേറെ സ്പോണ്‍സറിംഗുകളും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ആഗ്രഹിക്കും പോലെ ജീവിക്കാന്‍ ഹിന്ദുസ്ഥാന്‍ ലിവര്‍ ആഹ്വാനം ചെയ്യുന്നു. ആഗ്രഹങ്ങള്‍ ആഗ്രഹിക്കും പോലെ നടക്കണമെങ്കില്‍ പല്ലു തേപ്പ് നിര്‍ബന്ധം തന്നെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+