റെയില്‍വെ യാത്രാക്കൂലി കൂട്ടിയേക്കും
ദില്ലി: 2002 ഫിബ്രവരി 26ന് അവതരിപ്പിക്കാനിരിക്കുന്ന റെയില്‍വെ ബജറ്റില്‍ യാത്രാക്കൂലിയും കടത്തുകൂലിയും വര്‍ധിപ്പിച്ചേക്കും. ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ റെയില്‍വെയ്ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.
രാകേഷ് മോഹന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളനുസരിച്ചുള്ള നടപടികള്‍ റെയില്‍വെ മന്ത്രി നിതീഷ് കുമാര്‍ അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാവുമെന്നാണ് കരുതുന്നത്. ചെലവ് ചുരുക്കാനുള്ള നടപടികളും ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ടേക്കും.
കൂടിയ സബ്സിഡി നിരക്ക് നല്‍കിവരുന്ന ഭക്ഷ്യധാന്യങ്ങള്‍, ഉപ്പ്, വളം തുടങ്ങിയവയ്ക്ക് കടത്തുകൂലി കൂട്ടിയേക്കും. അതേ സമയം ഉരുക്ക്, പെട്രോ ഉത്പന്നങ്ങളുടെ കടത്തുകൂലിയില്‍ കാര്യമായ വര്‍ധനവുണ്ടാവാനിടയില്ല.
യാത്രാക്കൂലി കൂട്ടുന്നതോടെ 1000 കോടിയും കടത്തുകൂലി കൂട്ടുന്നതോടെ 200 മുതല്‍ 250 വരെ കോടിയും അധിക വരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞവര്‍ഷം റയില്‍വെ ബജറ്റില്‍ വകയിരുത്തിയ 3500 കോടി രൂപ റയില്‍വെയുടെ വികസനത്തിന് മതിയായില്ലെന്ന് മന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കിയത് ബജറ്റില്‍ കൂടുതല്‍ വരുമാനത്തിനുള് നിര്‍ദ്ദേശങ്ങള്‍ ഉണ്ടാവുമെന്ന സൂചന നല്‍കുന്നു.












Click it and Unblock the Notifications