പരിഷ്കാരം ഏഷ്യന്‍ ബാങ്ക് പറഞ്ഞിട്ടല്ല: ആന്റണി
തിരുവനന്തപുരം : സാമ്പത്തിക പരിഷ്ക്കാരങ്ങളും ഏഷ്യന്‍ വികസന ബാങ്ക് ലോണുമായി ബന്ധമില്ലെന്ന് ആന്റണി.
ഏഷ്യന്‍ വികസന ബാങ്കില്‍ നിന്നും ലോണെടുത്തതു കൊണ്ട് സംസ്ഥാനത്തിനു കുഴപ്പമൊന്നും വരില്ല. ഇതു സംബന്ധിച്ച് സര്‍ക്കാരിന് ജനങ്ങളില്‍ നിന്നും ഒന്നും ഒളിക്കാനില്ല. സംസ്ഥാനത്തിന്റെ ഉത്തമ താല്‍പര്യം അപകടപ്പെടുത്തുന്ന ഒന്നും ചെയ്യുകയുമില്ല.
മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എട്ടുമാസം മുമ്പ് ഭരണത്തിലിരുന്ന ഇടതുമുന്നണിയാണ് 500 കോടിയുടെ ലോണെടുക്കാന്‍ തീരുമാനിച്ചത്. വ്യവസ്ഥകള്‍ തീരുമാനിച്ചതും അവരാണ്. ഭരണം പോയപ്പോള്‍ സിപിഎം എഡിബി ലോണിനോട് നിഷേധാത്മക സമീപനം സ്വീകരിക്കുകയാണെന്ന് ആന്റണി ആരോപിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാങ്ക് പ്രതിനിധികളുമായി നടന്ന ചര്‍ച്ചകളില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ താനും പങ്കെടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബജറ്റിലും ഇത് പ്രഖ്യാപിച്ചിരുന്നതാണ്.












Click it and Unblock the Notifications