Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ച നടത്താം; തീരുമാനത്തില്‍ മാറ്റമില്ല

തിരുവനന്തപുരം : നിഷേധിച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കാന്‍ ഇന്നത്തെ നിലയില്‍ സര്‍ക്കാരിനു കഴിയില്ലെന്ന് ആന്റണി. ജീവനക്കാരുമായി ചര്‍ച്ച നടത്തുന്നതിന് തടസമൊന്നുമില്ല. എന്നാല്‍ ചര്‍ച്ച നടത്തിയിട്ടും കാര്യമില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വച്ച് വളരെ ലഘുവായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്.

ഇടതുമുന്നണി സര്‍ക്കാര്‍ പല ആനുകൂല്യങ്ങളും കുറച്ചിട്ടും അവരോട് വളരെ മൃദുവായ നിലപാട് സ്വീകരിച്ച ജീവനക്കാര്‍ യുഡിഎഫിനോട് ക്രൂരമായാണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ 10,000 ത്തോളം പ്ലസ് ടു അദ്ധ്യാപകര്‍ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ രണ്ടര വര്‍ഷത്തോളം ശമ്പളം നിഷേധിച്ചു. താനാണ് അത് നല്‍കാന്‍ തീരുമാനിച്ചത്. ഇന്ന് സമരം ചെയ്യുന്നവര്‍ അന്നെവിടെയായിരുന്നു. സര്‍വീസ് സംഘടനകളുടെ ഇത്തരം പെരുമാറ്റം ഇരട്ടത്താപ്പാണ്- ആന്റണി ചൂണ്ടിക്കാട്ടി.

സമരം തുടരുന്ന സാഹചര്യത്തില്‍ വില്ലേജ് ഓഫീസര്‍, വില്ലേജ് അസിസ്റന്റ് തസ്തികകളിലേയ്ക്ക് ദിവസക്കൂലിക്കാരെ എംപ്ലോയ്മെന്റു വഴി നിയമിക്കാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+