Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസവത്തില്‍ മരിച്ച സ്ത്രീയുടെ ഭര്‍ത്താവിന് നഷ്ടപരിഹാരം

കൊച്ചി: പ്രസവത്തിനിടെ മരിച്ച സ്ത്രീയുടെ ഭര്‍ത്താവിനും കുഞ്ഞിനും ഡോക്ടര്‍ നഷ്ടപരിഹാരം നല്‍കണമെന്ന കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവെച്ചു.

പ്രസവത്തിനിടെ മരിച്ച എല്‍സമ്മയുടെ ഭര്‍ത്താവ് കല്ലേലിവേലിപ്പറമ്പില്‍ സെബാസ്റ്യനും കുട്ടിക്കും ആലപ്പുഴയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രിയിലെ ഗൈനക്കോളജിസ്റ് ഡോ. ലീലാഭായി 1,37,750 രൂപ നല്‍കണമെന്ന ആലപ്പുഴ അഡീഷണല്‍ സബ് കോടതിയുടെ വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. ഡോക്ടറുടെ അലംഭാവം മൂലം രോഗിയ്ക്ക് മതിയായ ചികിത്സ കിട്ടാത്തതാണ് മരണ കാരണമെന്നതിനാലാണ് ഈ വിധി.

കീഴ്ക്കോടതി വിധിക്കെതിരെ ഡോ. ലീലാ ഭായി നല്‍കിയ ഹര്‍ജി ജസ്റിസ് എസ്. ശങ്കരസുബന്‍, ജസ്റിസ് ആര്‍. ഭാസ്കരന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തളളി.

മൊത്തം നഷ്ടപരിഹാരത്തുകയിലെ 69,000 ഭര്‍ത്താവിനു നല്‍കണമെന്നും ബാക്കി തുകയായ 69,750 രൂപ ഒരു ദേശസാത്കൃത ബാങ്കില്‍ കുഞ്ഞിന് പ്രായപൂര്‍ത്തിയെത്തുന്നതുവരെ നിക്ഷേപിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+