നിരോധന ഭീഷണിയ്ക്കിടയില്‍ കാക്കൂര്‍ മരമടി
കൂത്താട്ടുകുളം : നൂറ്റാണ്ടിന്റെ പഴക്കമുളള കക്കൂര്‍ മരമടി നിരോധനത്തിന്റെ നിഴലില്‍ അരങ്ങേറി. 20 കാളകളാണ് മരമടിയില്‍ പങ്കെടുത്തത്. മൃഗങ്ങളോടുളള ക്രൂരതകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നതിനെതിരെ ദേശീയ മൃഗ സംരക്ഷണ വകുപ്പിന് സംഘടന പരാതി നല്‍കിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച നടക്കേണ്ട കാളവണ്ടിയോട്ടം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മൃഗ സംരക്ഷണ വകുപ്പ് മത്സരം നിരോധിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് അത്തരം അറിയിപ്പൊന്നും കിട്ടിയില്ലെന്ന് പൊലീസ് പറയുന്നു.
1960ലെ മൃഗ സംരക്ഷണ നിയമമനുസരിച്ച് കാളവണ്ടിയോട്ടം നിരോധിച്ചെന്നാണ് അറിയുന്നത്. റോഡ് വഴിയുളള കാളവണ്ടിയോട്ടം ആന്ധ്രാ ഹൈക്കോടതിയും നിരോധിച്ചിട്ടുണ്ട്.












Click it and Unblock the Notifications