മുരളിയ്ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കോഴിക്കോട് 98ല്‍ മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനോട് ഏറ്റുമുട്ടിയ സംഭവത്തോടനുബന്ധിച്ച് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് എതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.
വധശ്രമത്തിന് തന്റെ പേരില്‍ കേസെടുത്തതിനെതിരെ മുരളീധരന്‍ ഹൈക്കോടതി നല്‍കിയ ഹര്‍ജിയിന്മേല്‍ ജസ്റിസ് ജി. ശശിധരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
1998 മാര്‍ച്ച് 15ന് പൊലീസ് ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയും പ്രകടനക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്യുകയായിരുന്നു. മുരളീധരനാണ് മാര്‍ച്ചിന് നേതൃത്വം കൊടുത്തത്.












Click it and Unblock the Notifications