Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് അനുകൂല സംഘടനകള്‍ പിന്തിരിഞ്ഞേക്കും

തിരുവനന്തപുരം: മുസ്ലിം ലീഗ് അനുകൂല സംഘടനകള്‍ സര്‍ക്കാരുടെ ജീവനക്കാരുടെ പണിമുടക്കില്‍ നിന്ന് പിന്‍വാങ്ങിയേക്കുമെന്ന് സൂചന.

മുസ്ലിം ലീഗ് അനുകൂല സംഘടനകളായ സ്റേറ്റ് എംപ്ലോയീസ് യൂണിയന്‍, കേരള സ്റേറ്റ് ടീച്ചേഴ്സ് യൂണിയന്‍, സ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ എന്നീ സംഘടനകള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിബാബ് തങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ പണിമുടക്കില്‍ നിന്ന് പിന്മാറാന്‍ തയ്യാറാവുമെന്നാണ് അറിയുന്നത്. ഔദ്യോഗികമായ പ്രഖ്യാപനം അടുത്ത ദിവസങ്ങളിലുണ്ടായേക്കും.

ലീഗ് അനുകൂല സംഘടനകള്‍ പണിമുടക്ക് അവസാനിപ്പിക്കുന്നതിനെ കുറിച്ച് ലീഗ് ജനറല്‍ സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ് ഹാജി കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. സംഘടനകളുടെ നേതൃസ്ഥാനങ്ങളിലുള്ളവര്‍ ലീഗ് നേതാക്കള്‍ തന്നെയാണെന്നതിനാല്‍ അത്തരമൊരു തീരുമാനത്തിന് സാധ്യത കൂടുതലാണ്.

ലീഗ് അനുകൂല സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്തിരിയുകയാണെങ്കില്‍ മറ്റ് ഭരണാനുകൂല സംഘടനകളും ആ വഴിക്ക് നീങ്ങുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+