എസ്മ: എട്ട് പേരെ കൂടി അറസ്റ് ചെയ്തു
തിരുവനനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് 15-ാം ദിവസത്തേക്ക് കടന്ന ഫിബ്രവരി 20 ബുധനാഴ്ചയും സര്‍ക്കാര്‍ ഓഫീസുകളിലെയും സ്കൂളുകളിലെയും ഹാജര്‍ നിലയില്‍ വ്യത്യാസമില്ല.
എസ്മ പ്രകാരമുള്ള അറസ്റ് തുടരുകയാണ്. എട്ട് പേരെ കൂടി ബുധനാഴ്ച പൊലീസ് അറസ്റ് ചെയ്തു.
പണിമുടക്കുന്ന ജീവനക്കാരും കുടുംബാംഗങ്ങളും ബുധനാഴ്ച തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ഉപരോധിച്ചു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. സമരത്തിന് സിപിഎമ്മിന്റെ പരിപൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.
ബുധനാഴ്ച ഒരു വിഭാഗം ഡോക്ടര്‍മാര്‍ ചട്ടപ്പടി സമരം ആരംഭിച്ചു. സമരം സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല.












Click it and Unblock the Notifications