അരാഫത്തിന്റെ വീടിനു നേരെ ആക്രമണം
വെസ്റ്ബാങ്ക്: പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തിന്റെ വെസ്റ് ബാങ്കിലുള്ള ഔദ്യോഗികവസതിക്കു നേരെ ഇസ്രയേല്‍ മിസൈലാക്രമണം . അരാഫത്തിന്റെ വീടിന്റെ ഏതാനും വാര അകലെയുള്ള ഒരു പ്രതിരോധകേന്ദ്രത്തിലാണ് മിസൈല്‍ ചെന്നുവീണത്.
ആക്രമണത്തില്‍ നിന്ന് അരാഫത്തും അടുത്ത അനുയായികളും ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. വെസ്റ് ബാങ്കിലും ഗാസാ മുനമ്പിലും ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 13 പലസ്തീന്‍നാട്ടുകാരും ഏതാനും സുരക്ഷാഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ആറ് ഇസ്രയേലികളെ പലസ്തീന്‍ ഭീകരപ്രവര്‍ത്തകര്‍ കൊന്നതില്‍ പ്രതിഷേധിച്ചാണ് ഇസ്രയേലിന്റെ ഈ പ്രത്യാക്രമണം.
ഇത്രയും നാളത്തെ ചരിത്രത്തില്‍ അരാഫത്തിനുനേരെ നടന്ന ഏറ്റവും അപകടകരമായ ഇസ്രയേല്‍ ആക്രമണമായിരുന്നു ഇത്. അരാഫത്തിനെ വധിക്കാനൊന്നുമായിരുന്നില്ല ഈ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ വ്യക്തമാക്കി.
കഴിഞ്ഞ 17മാസമായി വെസ്റ്ബാങ്കില്‍ ചോരപ്പുഴയൊഴുകുകയാണ്. ഇവിടെ ഏറ്റുമുട്ടല്‍ ഒഴിവാക്കാനുള്ള അമേരിക്കയടക്കമുള്ളവരുടെ മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. ഫിബ്രവരി 18 തിങ്കളാഴ്ചയ്ക്കുശേഷം ഇതുവരെ 10ഇസ്രയേലികളും 25 പലസ്തീന്‍കാരും കൊല്ലപ്പെട്ടു.












Click it and Unblock the Notifications